മൊബൈല്‍ ഡാറ്റ ലാഭിക്കാന്‍ ‘ട്രയാങ്കിള്‍’ ആപ്ലിക്കേഷനുമായി ഗൂഗിള്‍

single-img
4 July 2017

ട്രയാങ്കിള്‍’ എന്ന പുത്തന്‍ ആപ്ലിക്കേഷനിലൂടെ മൊബൈല്‍ ഡാറ്റ ലാഭിക്കാനായി ഗൂഗിള്‍ എത്തുന്നു. ഡാറ്റ സേവര്‍ ഉപയോഗിച്ചാണ് ട്രയാംഗിള്‍ ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഇത് ആവശ്യമില്ലാത്ത ഡാറ്റ ഉപയോഗം കുറയ്ക്കും. ഡാറ്റ ബാലന്‍സ് ചെക്ക് ചെയ്യുകയും അതിനനുസരിച്ച് ഉപയോഗം ക്രമീകരിക്കുകയും ചെയ്യും. ഏതൊക്കെ ആപ്പുകള്‍ എപ്പോഴൊക്കെ ഡാറ്റ ഉപയോഗിക്കണമെന്ന് നമുക്ക് തീരുമാനിക്കാം. നിലവില്‍ ഫിലിപ്പൈന്‍സില്‍ മാത്രമാണ് ഈ ആപ്പുള്ളത്.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന ഫിലിപ്പൈന്‍ ഉപഭോക്താക്കള്‍ക്ക് 100 എംബി ഡാറ്റ വെല്‍കം ഓഫറായി നല്‍കുന്നുണ്ട്. ഇപ്പോള്‍ ഇതിന്റെ പ്രവര്‍ത്തനക്ഷമത പരീക്ഷിക്കുന്നതിനുള്ള ടെസ്റ്റുകള്‍ നടക്കുകയാണ്. പരീക്ഷണഘട്ടം കഴിഞ്ഞാലുടന്‍ ഇത് കൂടുതല്‍ പേരിലേക്ക് എത്തിക്കും.

ഗ്ലോബ്, സ്മാര്‍ട്ട് പ്രീപെയ്ഡ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഡാറ്റ ഉപയോഗിക്കാതെ പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ട്രൈ ചെയ്യാനും സാധിക്കും. ഇവര്‍ക്ക് അധിക ഡാറ്റയും കിട്ടും. വേയ്‌സ്, മൊബൈല്‍ ലെജന്‍ഡ്‌സ് എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ആപ്പുകള്‍ക്ക് മാത്രമേ ഇപ്പോള്‍ ഇങ്ങനെ അധിക ഡാറ്റ ലഭിക്കുന്നുള്ളൂ. 10 എംബി, 15 എംബി എന്നിങ്ങനെയാണ് സൗജന്യ ഡാറ്റ നല്‍കുന്നത്. ഫിലിപ്പൈന്‍സിലുള്ളവര്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മറ്റു രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് അജഗ മിറര്‍ വഴിയും ഇത് ഡൗണ്‍ലോഡ് ചെയ്യാം.