ജിഎസ്ടി മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; കോള്‍ ചാര്‍ജ്ജ് കൂടിയേക്കും

single-img
1 July 2017

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ മൊബൈല്‍ ഉപഭോക്താക്കള്‍ ആശങ്കയില്‍. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്ക് കോള്‍ ചാര്‍ജ്ജ് കൂടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലികോം സേവനങ്ങള്‍ക്കുള്ള നികുതി 15ല്‍ നിന്ന് 18 ശതമാനമായി വര്‍ധിപ്പിച്ചതുവഴിയാണ് താരിഫ് നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടാകുക.

ടോക് ടൈം കുറക്കാന്‍ കമ്പനികളെ ഇത് നിര്‍ബന്ധിതമാക്കും. 100 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ 83 രൂപയുടെ ടോക് ടൈം ഇപ്പോള്‍ ശരാശരി കിട്ടുന്നുണ്ട്. എന്നാല്‍ ഇനിയത് 80 രൂപ മാത്രമായി ചുരുങ്ങുമെന്നാണ് കണക്കുകൂട്ടലുകള്‍. പോസ്റ്റ് പെയ്ഡ് ബില്ലിലും മൂന്നുശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

1000 രൂപയുടെ ബില്ലിന്മേല്‍ 1150 രൂപയാണ് നികുതിയടക്കം ഇപ്പോള്‍ ഈടാക്കുന്നതെങ്കില്‍, അത് ഇനി 1180 രൂപയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് മൂലം ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കുവാന്‍ മൊബൈല്‍ കമ്പനികള്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.