തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; ആറുമടങ്ങ് സൗജന്യഡാറ്റയും ഫ്രീ കോളും

single-img
1 July 2017

ഉപഭോക്താക്കള്‍ക്കായി തകര്‍പ്പന്‍ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍ ആറു മടങ്ങ് കൂടുതല്‍ ഡാറ്റയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്ലാന്‍ 99ല്‍ ഉള്ള ആളുകള്‍ക്ക് 250mb അധികഡാറ്റ ലഭിക്കും. പ്ലാന്‍ 225 ല്‍ ഉള്ളവര്‍ക്ക് 200mb കിട്ടിക്കൊണ്ടിരുന്നത് ഇനി മുതല്‍ 1GB ആവും.

പ്ലാന്‍ 325ല്‍ ഉള്ളവര്‍ക്ക് 2GBയും പ്ലാന്‍ 525ല്‍ ഉള്ളവര്‍ക്ക് 3GB ഡാറ്റയും ലഭിക്കും. മുന്‍പ് ഇത് യഥാക്രമം 250 MB,500MB എന്നിങ്ങനെയായിരുന്നു. പ്ലാന്‍ 725ല്‍ ഉള്ള ആളുകള്‍ക്ക് 1GB യ്ക്ക് പകരം 5GB ആണ് ലഭിക്കുക. പ്ലാന്‍ 799ല്‍ ഉള്ളവര്‍ക്ക് 3 GBയ്ക്ക് പകരം 10GB ഡാറ്റ ലഭിക്കും. എന്ന് മാത്രമല്ല ഈ പ്ലാനില്‍ ഉള്ളവര്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ ചെയ്യാനും പറ്റും.

പ്ലാന്‍ 525ല്‍ ഉള്ളവര്‍ക്ക് 450 രൂപയുടെ അധിക ടോക് ടൈം ലഭിക്കും. അടുത്തിടെയാണ്‌ കമ്പനി ‘ബിഎസ്എന്‍എല്‍ സിക്‌സര്‍’ പ്ലാന്‍ അവതരിപ്പിച്ചത്. ഏതു നെറ്റ്വര്‍ക്കിലേയ്ക്കും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ ചെയ്യാനുള്ള സൌകര്യമാണ് ഇതിലൂടെ കമ്പനി നല്‍കുന്നത്. ഇതുകൂടാതെ 2ഏആ ഡാറ്റയും ലഭിക്കും. അറുപതു ദിവസമാണ് കാലാവധി.