മികച്ച ഗാനങ്ങളുമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും

single-img
30 June 2017

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകര്‍ന്ന മൂന്ന് ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. സജീവ് പാഴൂറിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍, സൗബിന്‍ സാഹിര്‍, അലന്‍സിയര്‍ ലെ ലോപ്പസ്, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.