പ്രണയസാക്ഷാത്ക്കാരം; ശബരി ദിവ്യയെ മിന്നുകെട്ടി

single-img
30 June 2017

അരുവിക്കര എംഎല്‍എ, കെ.എസ് ശബരീനാഥും തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരും വിവാഹിതരായി. തമിഴ്‌നാട് കേരളം അതിര്‍ത്തിയിലെ കുമാരകോവിലില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇന്ന് വൈകിട്ട് അഞ്ച് മണിമുതല്‍ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സത്ക്കാരം ഒരുക്കിയിട്ടുണ്ട്. നാളെ അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സത്ക്കാരം നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെ.സി.ജോസഫ്, വി.ഡി.സതീശന്‍, ആന്റോ ആന്റണി തുടങ്ങിയ നേതാക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

നേരത്തെ ഇരുവരും തമ്മിലുള്ള പ്രണയം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പുസ്തകങ്ങളാണ് തങ്ങളെ ചേര്‍ത്തുവെച്ചതെന്ന് കെ.എസ് ശബരിനാഥ് എംഎല്‍എയും ദിവ്യ എസ് അയ്യരും മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. ടാഗോറിന്റെ രചനകളായിരുന്നു ഞങ്ങളുടെ ചര്‍ച്ചകളുടെ തുടക്കം. പിന്നീട് മിലന്‍ കുന്ദേരയുടെ പുസ്തകത്തെക്കുറിച്ചുളള തങ്ങളുടെ വ്യാഖ്യാനങ്ങളിലെ സാമ്യതയാണ് പ്രണയത്തിന് വഴിത്തിരിവായതെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞിരുന്നു.