കെഎസ്ആര്‍ടിസിയില്‍ എന്തുകൊണ്ട് പെന്‍ഷന്‍ മുടങ്ങുന്നുവെന്ന് മോദി; സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി

single-img
30 June 2017

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ മുടങ്ങുന്ന സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. മൂന്നുമാസമായി പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നു മുന്‍ ജീവനക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും എ.ടി.ഒ ആയി വിരമിച്ച വക്കം സ്വദേശി കെ.അശോക കുമാറാണ് പെന്‍ഷന്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. കൃത്യസമയത്തു പെന്‍ഷന്‍ നല്‍കേണ്ടതു സര്‍ക്കാരിന്റെ ചുമതലയാണെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും നിര്‍ദ്ദേശം നല്‍കിയിട്ടും സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നാണ് പരാതി.