താരസംഘടനയായ ‘അമ്മ’ക്കെതിരെ നടന്‍ ജോയ് മാത്യു; ‘അഭിനയം തൊഴിലാക്കിയവരുടെ സംഘടന’

single-img
30 June 2017


കൊച്ചി: താരസംഘടനയായ അമ്മക്കെതിരെ നടന്‍ ജോയ് മാത്യു.’അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മ’യെന്ന് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. നടിക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യാത്തത് വിവാദമായിരുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ട നിരവധി പേര്‍ ‘അമ്മ’ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

എല്ലാവര്‍ക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ എന്ത് സംഭവിച്ചു എന്നാണു. എന്നാല്‍, കേട്ടോളൂ അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണൂ ‘അമ്മ’ മനസ്സിലായല്ലോ,