തച്ചങ്കരിയുടെ നിയമനത്തില്‍ സംശയവുമായി ഹൈക്കോടതി, സര്‍ക്കാരിന്റെ എതിര്‍ സത്യവാങ്മൂലത്തില്‍ കോടതിക്ക് അതൃപ്തി

single-img
30 June 2017

 

പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചതിനെതിരെ സംശയവുമായി ഹൈക്കോടതി. അതീവ രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചപ്പോള്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയോ എന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ തച്ചങ്കരിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 10 മാസം കാത്തിരുന്നു. തച്ചങ്കരിയുടെ നിയമനത്തെക്കുറിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ജൂലൈ 10ന് വ്യക്തമായ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഇനി ജൂലൈ 10ന് പരിഗണിക്കും.

തച്ചങ്കരിയെ എ.ഡി.ജി.പിയായി നിയമിച്ചതും പോലീസിലെ കൂട്ട സ്ഥലംമാറ്റവും ചോദ്യം ചെയ്ത് ആലപുഴ സ്വദേശി ജോസ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. എന്നാല്‍ നിയമനത്തില്‍ അപാകത ഇല്ലെന്ന് കാണിച്ചാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്.