പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍: ഇന്ന് ലാസ്റ്റ് ചാന്‍സ്

single-img
30 June 2017

തിരുവനന്തപുരം: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കലിനുള്ള തീയതി ഇന്ന് അവസാനിക്കുന്നു. പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആധാര്‍ ഉണ്ടായിരിക്കണം. ആധാറിനായി അപേക്ഷിച്ചു നമ്പര്‍ ലഭിക്കാത്തവര്‍ക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ നല്‍കിയാല്‍ മതി. നിലവില്‍ ആധാര്‍ ഇല്ലാത്തവരുടെ പാന്‍ കാര്‍ഡ് അസാധുവാകില്ല.

അതേസമയം ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവായേക്കുമെന്നുളള പ്രചാരണം തെറ്റാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു അവസാന തീയതി തീരുമാനിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ചെയ്യേണ്ടത് ഇവ:

കേവലം രണ്ടു പടികളിലൂടെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാം.

www.incometaxindiaefiling.gov.in എന്ന ആദായ നികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ ഇവ ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്.

ആദായ നികുതി വകുപ്പിന്റെ ഇ ഫയലിങ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്നു ലോഗിന്‍ ചെയ്യുക. ലോഗിന്‍ ഐഡി, പാസ് വേഡ്, ജനന തീയതി ഇവ സഹിതം ലോഗിന്‍ ചെയ്യുക.

ആധാറും പാനും ബന്ധിപ്പിക്കാനുള്ള ലിങ്ക് ജാലകം തുറന്നു വരും

പേര്, ജനന തീയതി, സ്ത്രീയോ പുരുഷനോ എന്നിവ ജാലകത്തില്‍ തെളിയുന്നു. അവ ശരിയെന്ന് ഒന്നു കൂടി ഉറപ്പാക്കുക. അവയും ആധാര്‍ കാര്‍ഡിലെ വിവരങ്ങളും ഒന്നു തന്നെയെന്നു ഉറപ്പാക്കുക.

അവ രണ്ടും ശരിയെങ്കില്‍ ലിങ്ക് നൗ എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക. ഇരു കാര്‍ഡ് നമ്പറുകളും ബന്ധിപ്പിച്ചതായി സന്ദേശം ലഭിക്കും.

പാന്‍ കാര്‍ഡിലെയും ആധാര്‍ കാര്‍ഡിലെയും വിവരങ്ങള്‍ വ്യത്യസ്തമെങ്കില്‍ ഉചിതമായ തെളിവുകള്‍ സഹിതം അവ തിരുത്തുക.

പേരു മാറ്റമുണ്ടെങ്കില്‍ ആധാര്‍ വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്യുക. അതിനായി പാന്‍ കാര്‍ഡിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ് ലോഡ് ചെയ്യുക.

മറ്റൊരു വഴി. പേരു മാറ്റമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പ് വെബ് സൈറ്റില്‍ നിന്നു വണ്‍ ടൈം പാസ് വേഡ് അയച്ചു നല്‍കും. ആധാറില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കാണു സന്ദേശം വരിക. ഈ വണ്‍ ടൈം പാസ് വേഡ് ഉപയോഗിച്ചു രണ്ടും ബന്ധിപ്പിക്കാം.