Categories: Channel scanKerala

അടൂര്‍ ഭാസി കള്‍ച്ചറല്‍ ഫോറം അവാര്‍ഡ് ഇ വാർത്ത ചീഫ് സബ് എഡിറ്റർ അബ്ദുൾ ജമീഷിന്‌

തിരുവനന്തപുരം: 2017ലെ അടൂർ ഭാസി പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് വിതരണം ചെയ്തു. മികച്ച ടെലിവിഷൻ വാർത്ത അവതാരകനുളള പുരസ്കാരം ഇ വാർത്ത ചീഫ് സബ് എഡിറ്റർ അബ്ദുൾ ജമീഷ് ഏറ്റുവാങ്ങി. മന്ത്രി മാത്യു ടി.തോമസ്, മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള, മുന്‍ സ്പീക്കര്‍ എന്‍ ശക്തന്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ എന്നിവർ ചേർന്നാണു പുരസ്കാരം സമ്മാനിച്ചത്. അമൃത ടിവിയിലെ വാർത്ത അവതരണമാണ് അബ്ദുൾ ജമീഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

അനിൽ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങാണ് അടൂര്‍ ഭാസി കള്‍ച്ചറല്‍ ഫോറം തിരഞ്ഞെടുത്ത മികച്ച സിനിമ. മികച്ച സീരിയൽ നടൻ ടോണി (എന്ന് സ്വന്തം ജാനി-സൂര്യ ടി.വി), മികച്ച നടി: സ്വാസികാ വിജയ് (സീത-ഫ്‌ളവേഴ്‌സ് ടി.വി) . ജനപ്രിയ നായിക നിഷാ സാരംഗ് (ഉപ്പും മുളകും-ഫ്‌ളവേഴ്‌സ് ടി.വി) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള അദ്ധ്യക്ഷനായിരുന്നു. ബാലചന്ദ്രമേനോന്‍, കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ പുരസ്കാര നിർണയസമിതി ചെയർമാൻ ബി.ഹരികുമാർ, ജി.എസ്.പ്രദീപ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Share
Published by
evartha Desk

Recent Posts

പ്രവാസികള്‍ക്ക് യുഎഇയില്‍ പത്തു വര്‍ഷ വീസ ഉടന്‍ പ്രാബല്യത്തില്‍

പ്രവാസികള്‍ക്ക് 10 വര്‍ഷത്തേക്കുള്ള വിസ നല്‍കുന്നതിന് യുഎഇയില്‍ ധാരണയായി. വന്‍കിട നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും പ്രയോജനപ്പെടുന്ന പുതിയ തീരുമാനത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത മേഖലകളിലെ വിദ്ഗധര്‍,…

4 mins ago

യുവതലമുറയെ വഴിതെറ്റിക്കും; ചൂടന്‍ രംഗങ്ങള്‍ നിറഞ്ഞ രണ്ടുഗാനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു

  'ഗെയിം പൈസാ ലഡ്കി' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കടുത്ത വിമര്‍ശനം. രണ്ടുഗാനങ്ങള്‍ക്കാണു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. ഗാനങ്ങളില്‍ കൂടുതല്‍ ലൈംഗികചുവയുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണു വിമര്‍ശനം. യുവതലമുറയെ…

17 mins ago

മോദിസര്‍ക്കാര്‍ വന്‍ പരാജയം; നേതാക്കളുടെ അവകാശവാദങ്ങള്‍ പൊള്ളയെന്നും ബി.ജെ.പി എം.എല്‍.എ

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാറും മഹാരാഷ്ട്ര സര്‍ക്കാറും പരാജയപ്പെട്ടിരിക്കുകയാണെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍എ അഷിഷ് ദേശ്മുഖ്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ തൊഴില്‍ വാഗ്ദാനങ്ങള്‍ എവിടെയെന്ന്…

28 mins ago

ഷോളയാര്‍ ഡാമിന്റെ നാലുഷട്ടറുകള്‍ 12 മണിക്ക് തുറക്കും; ജാഗ്രതാനിര്‍ദേശം

കനത്ത മഴകാരണം ഷോളയാര്‍ ഡാമിന്റെ നാലുഷട്ടറുകള്‍ 12 മണിക്ക് തുറക്കും. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്ക് വെള്ളമെത്തും. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഒരടി ഉയരുമെന്നും…

1 hour ago

നടന്‍ ജോയ് മാത്യുവിനെതിരേ പൊലീസ് കേസെടുത്തു

മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കും അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തിയ നടനും സംവിധായകനുമായ…

1 hour ago

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നുണപരിശോധന; കൂടുതല്‍ അറസ്റ്റിന് സാധ്യത

കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധന നടത്താന്‍ (പോളിഗ്രാഫ് ടെസ്റ്റ്) അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. ബലാത്സംഗ പരാതിയില്‍ നിഷേധാത്മക…

1 hour ago

This website uses cookies.