മോമോസ് നിശബ്ദ കൊലയാളി:മോമോസ് നിരോധിക്കണമെന്ന് ബിജെപി

single-img
30 June 2017

ശ്രീനഗര്‍: രാജ്യത്ത് ബീഫ് നിരോധനവും അതിനെത്തുടർന്നുള്ള കൊലപാതകങ്ങളും തുടരുന്നതിനിടെ മോമോസ് നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി.ജമ്മുകശ്മീരിലെ ബിജെപി എം.എൽ.എമാരാണു ജനപ്രിയ ഭക്ഷണ വിഭവമായ മോമോസിനെതിരെ റാലിയുമായി രംഗത്ത് വന്നത്.

ജമ്മുകാശ്മീര്‍ എം.എല്‍.എ രമേശ് അറോറയാണു മോമസിനെതിരെയുള്ള കാമ്പയിന് തുടക്കമിട്ടത്. മദ്യത്തേക്കാളും ലഹരിയേക്കാളും ശരീരത്തിന് ഹാനികരമാണ് മോമോസെന്നാണ് രമേഷ് അറോറ പ്രസ്താവിച്ചത്.

സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും മോമോസ് നിരോധിക്കുന്നതുവരെ പ്രതിഷേധ കാമ്പയിനുമായി മുന്നോട്ടു പോവുമെന്നും യുവ തലമുറയെ കൊന്നു കൊണ്ടിരിക്കുകയാണ് മോമസെന്നും രമേഷ് അറോറ കൂട്ടിച്ചേര്‍ക്കുന്നു.

അജിനമോട്ടോയും കാര്‍സിനോജനക് മോണോസോഡിയവും ചേര്‍ത്താവ് ഇവയുണ്ടാക്കുന്നതെന്നുമാണ് അറോറ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കണമെന്നും അറോറ പറഞ്ഞു.

മദ്യത്തേക്കാളും മയക്കുമരുന്നതിനേക്കാളും ഗുരുതരമായ അസുഖങ്ങളാണ് മൊമോസ് പോലുള്ള ചൈനീസ് ടൈപ്പ് ഭക്ഷണം കഴിക്കുന്നതിലൂടെ പിടിപെടുകയെന്ന ബിജെപി നേതാക്കൾ പറയുന്നു.

‘നിശബ്ദ കൊലയാളീ’ എന്ന ബാനറുയര്‍ത്തികൊണ്ട് 100 ഓളം പേര്‍ മോമോസ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള റാലിയില്‍ പങ്കെടുത്തു. മത നേതാക്കളും റാലിയില്‍ പങ്കെടുത്തു.