വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുത്; വിദ്യാഭ്യാസ വായ്പ എഴുതി തള്ളുന്നില്ലെന്ന് മന്ത്രി തോമസ് ഐസക്

single-img
29 June 2017

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ ജൂലൈ 3 ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദാലത്ത് നടക്കുന്നുവെന്ന വ്യാജസന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് മന്ത്രി തോമസ് ഐസക്. വായ്പയെടുത്തവരും തിരിച്ചടവ് ബാധ്യതയായി മാറിയവരും അദാലത്തില്‍ പങ്കെടുക്കണമെന്ന സന്ദേശമാണ് പടരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു അദാലത്തിനും തീരുമാനിച്ചിട്ടില്ല. അത്തരം സന്ദേശങ്ങള്‍ പരത്തുന്ന ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലാക്കിയതായും അവരുടെ വാട്‌സ്അപ്പ് സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.