നടിക്കെതിരായ ആക്രമണം: ‘അമ്മയുടെ’ പൊതുയോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് റിമ കല്ലിങ്കല്‍

single-img
29 June 2017

കൊച്ചി: നടിക്കെതിരായ ആക്രമണം താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് നടി റിമ കല്ലിങ്കല്‍. ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ചക്ക് വന്നില്ലെന്ന് റിമ പറഞ്ഞു. അതേസമയം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ‘അമ്മ’ പിന്തുണ അറിയിച്ചെന്നും റിമ ചൂണ്ടിക്കാട്ടി. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു റിമ.