വിമന്‍ കളക്ടീവ് അമ്മക്കെതിരല്ലെന്ന് നടി രമ്യ നമ്പീശന്‍; നടിയെ ആക്രമിച്ച സംഭവം യോഗത്തില്‍ ചര്‍ച്ചചെയ്യും

single-img
29 June 2017

കൊച്ചി: വനിതാ സിനിമാ പ്രവര്‍ത്തകരുടെ വിമന്‍ ഇന്‍ കളക്ടീവ് ബദല്‍ സംഘടനയല്ലെന്ന് നടി രമ്യ നമ്പീശന്‍. അമ്മയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമായ അവര്‍ ഇക്കാര്യം പറഞ്ഞത്. വിമന്‍ ഇന്‍ കളക്ടീവ് ഒരു സംഘടനയ്ക്കും എതിരല്ല. നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഇന്നത്തെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുകയുളളുവെന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞിരുന്നു.