കാനത്തിനെതിരേ ഒളിയമ്പെയ്ത് മുഖ്യമന്ത്രി; ചിലര്‍ വിവാദ വീരന്‍മാരെന്ന് പിണറായി

single-img
29 June 2017

ചിലര്‍ വിവാദവീരന്മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം തങ്ങളുടെ കൈയിലാണെന്നാണ് ഇവര്‍ കരുതുന്നത്. വിവാദങ്ങളിലൂടെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താമെന്ന് ചിന്തിക്കരുത്. വിവാദങ്ങള്‍ മൂലം സര്‍ക്കാര്‍ ഏതെങ്കിലും പദ്ധതികള്‍ ഉപേക്ഷിക്കില്ല. പ്രകടന പത്രിക അനുസരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പും സര്‍ക്കാരിനെ ഇവര്‍ വഴിതെറ്റിച്ച അനുഭവമുണ്ട്. അതു തന്നെയാണ് ഇപ്പോഴും അവര്‍ തുടരുന്നതെന്നും സിപിഐയുടെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു. മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെ കുറിച്ച് സിപിഐയ്ക്ക് അറിയിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.