പ്രധാനമന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പി​ന് വി​ല​യി​ല്ല;ബീഫ് കൈവശംവച്ചതിന് ജാര്‍ഖണ്ഡില്‍ ഒരാളെ തല്ലിക്കൊന്നു.

single-img
29 June 2017

റാ​ഞ്ചി: ബീ​ഫ് കൈ​യി​ൽ സൂ​ക്ഷി​ച്ചെ​ന്നാ​രോ​പി​ച്ച് ജാ​ർ​ഖ​ണ്ഡി​ൽ യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. രാം​ഗ​ഡ് ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അ​ലി​മു​ദീ​ൻ എ​ന്ന അ​സ്ഗ​ർ അ​ൻ​സാ​രി​യാ​ണ് ബ​ജാ​ർ​ത​ണ്ഡി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ബീഫ് കൈവശം സൂക്ഷിച്ചു എന്ന പേരില്‍ മനുഷ്യരെ കൊല്ലരുത് എന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ കഴിയും മുമ്പേയാണു അടുത്ത കൊലപാതകം എന്നതും ശ്ര​ദ്ധേ​യ​മാ​ണ്.

മാ​രു​തി വാ​നി​ൽ ഇ​റ​ച്ചി​യു​മാ​യി പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​സ്ഗ​ർ അ​ൻ​സാ​രി​ക്കെ​തി​രേ ഗോതീവ്രവാദികളുടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​സ്ഗ​റി​നെ മ​ർ​ദി​ച്ച ജ​ന​ക്കൂ​ട്ടം ഇ​യാ​ളു​ടെ വാ​നി​നു തീ​യി​ട്ടു. മ​ർ​ദ​നം തു​ട​രു​ന്ന​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം അ​സ്ഗ​റി​നെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ത് മു​ൻ​കൂ​ർ പ​ദ്ധ​തി പ്ര​കാ​രം ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ആ​ർ.​കെ.​മാ​ലി​ക് പ​റ​ഞ്ഞു. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബീഫിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ അരങ്ങേറുന്ന രണ്ടാമത്തെ അക്രമമാണിത്. നേരത്തെ ഗിരിധ് ജില്ലയില്‍ വീടിന് മുന്‍പില്‍ പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനക്കൂട്ടം വീട്ടുടമസ്ഥനെ ഗുരുതരമായി അക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.