നടിക്ക് നീതി ലഭിക്കുമെന്ന് ഗണേഷ്‌കുമാര്‍; ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്താന്‍ ആവശ്യപ്പെടും

single-img
29 June 2017

കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിക്ക് നീതി ലഭിക്കുമെന്ന് എം.എല്‍.എ കെ.ബി. ഗണേഷ്‌കുമാര്‍. നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ശക്തമായി ഇടപ്പെട്ടിട്ടുണ്ടെന്നും അമ്മയുടെ മുഴുവന്‍ താരങ്ങളും നടിക്കൊപ്പമുണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

നടിക്കെതിരെ മോശമായ രീതിയില്‍ ദിലീപ് പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ ഒരു ജേഷ്ഠന്റെ സ്ഥാനത്ത് നിന്നുകൊണ്ട് തിരുത്താന്‍ ആവശ്യപ്പെടുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ അമ്മ ഇടപെടാത്തതു കൊണ്ടല്ല സ്ത്രീകള്‍ സംഘടനയുണ്ടാക്കിയത്. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയാണ് പുതിയ സംഘടന. സിനിമയില്‍ ഉള്ള സ്ത്രീകള്‍ക്ക് എല്ലാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ പോലെ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. അതിന് സര്‍ക്കാര്‍ ഉത്തരവാദിത്ത്വപരമായ ഒരു കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ കമ്മീഷന്‍ അത് അന്വേക്ഷിക്കുകയും ചെയ്യുമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.