ദിലീപിന്റെ മൊഴി പുറത്ത്; നടിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു

single-img
29 June 2017

നടിക്കെതിരായ ആക്രമണ വിവരം അറിഞ്ഞതു സിനിമാരംഗത്തുനിന്നുള്ള സുഹൃത്ത് ഫോണില്‍ വിളിച്ചപ്പോഴെന്നു പൊലീസിനു നല്‍കിയ മൊഴിയില്‍ നടന്‍ ദിലീപ്. നടിയുമായി ചില വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തന്റെ സിനിമകളില്‍നിന്ന് ഒഴിവാക്കിയതു നടിക്കു പറ്റിയ കഥാപാത്രങ്ങള്‍ ഇല്ലാത്തതിനാലാണ്.

നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ആക്രമണത്തിനു ശേഷം ഒരു തവണ ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടി തയാറായില്ല. നടിയുടെ കുടുംബാംഗങ്ങളുമായി മാത്രമാണു സംസാരിക്കാനായത് എന്നും ദിലീപ് പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഇനിയും കാര്യങ്ങള്‍ വ്യക്തമാവേണ്ടതുണ്ട് എന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.