എന്താണ് സംഭവിക്കുന്നതെന്ന് അറിയണ്ടേ? പോലീസ് ക്ലബില്‍ നടന്‍ സിദ്ദിക്കിന്റെ അപ്രതീക്ഷിത സന്ദര്‍ശനം

single-img
29 June 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്ന ആലുവ പൊലീസ് ക്ലബ്ബിലേക്ക് നടന്‍ സിദ്ദിക്കിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. ചോദ്യം ചെയ്യല്‍ നീളുന്നതില്‍ ആശങ്കയുണ്ടെന്ന് സിദ്ദിക്ക് പറഞ്ഞു. അമ്മ ഭാരവാഹി എന്ന നിലയിലല്ല താന്‍ പോലീസ് ക്ലബില്‍ എത്തിയത്. വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പമുള്ളയാളാണ് ദിലീപ്. അതിനാലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നിടത്തേക്ക് എത്തിയത് സിദ്ദിക്ക് പറഞ്ഞു.

എന്നാല്‍ സിദ്ദിക്കിന് അകത്തേക്ക് പ്രവേശിക്കാന്‍ പോലീസ് അനുമതി നല്‍കിയില്ല. അതിനാല്‍ ക്ലബിന്റെ പരിസരത്ത് തന്നെ താന്‍ കാത്തു നില്‍ക്കുമെന്നും സിദ്ദിക്ക് അറിയിച്ചു. സിദ്ദിക്കിനു പിന്നാലെ നാദിര്‍ഷയുടെ അനുജന്‍ സമദും സ്ഥലത്ത് എത്തിയിരുന്നു. അദ്ദേഹത്തിനും പോലീസ് ക്ലബിനുള്ളിലേക്ക് പ്രവേശിക്കാനായില്ല. ചോദ്യം ചെയ്യലിന് ശേഷം 1.10ന് ദിലീപും നാദിര്‍ഷായും പുറത്തിറങ്ങിയപ്പോള്‍ അവര്‍ക്കൊപ്പമാണ് സിദ്ദീക്കും മടങ്ങിയത്‌.