വിവാദ പരാമര്‍ശത്തില്‍ മാപ്പിരന്ന് ദിലീപ്; ‘ചാനലില്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു’

single-img
29 June 2017

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ നടന്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു. എറണാകുളത്ത് ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡിയിലാണ് ദിലീപിന്റെ ഖേദപ്രകടനം. ചാനലില്‍ താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു. ഇതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും തനിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടിയും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് ദിലീപ് ഒരു സ്വകാര്യ ചാനലില്‍ നടത്തിയ പരാമര്‍ശം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ആ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നും ദിലീപ് പറഞ്ഞിരുന്നു.