200 രൂപ നോട്ടുകള്‍ ഉടന്‍ എത്തിയേക്കും; അച്ചടി തുടങ്ങി

single-img
29 June 2017

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നോട്ടുകള്‍ അച്ചടിക്കാന്‍ തുടങ്ങി. നോട്ടുനിരോധനത്തെ തുടര്‍ന്ന് കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം നേരിടുന്നത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നത്. പുതിയ 200 രൂപ നോട്ടുകളിറക്കാന്‍ മാര്‍ച്ചില്‍ ആര്‍ബിഐ തീരുമാനിച്ചിരുന്നു.

നവംബര്‍ 8ന് നോട്ട് പിന്‍വലിച്ച ശേഷം നിലവിലുള്ള 500, 2000 നോട്ടുകള്‍ പുതിയതാണ്. ഇവയ്ക്ക് പുറമേയാണ് 200 രൂപയും എത്തുന്നത്. 2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകള്‍ എളുപ്പമല്ലെന്ന് പരാതി ഉയര്‍ന്നതോടെയാണ് 200 രൂപ നോട്ടുകള്‍ വരുന്നത്.