ദിലീപിനെതിരെ ആഞ്ഞടിച്ച് വനിതാ കമ്മിഷന്‍; ദിലീപിന്റെ പരാമര്‍ശങ്ങള്‍ വീണ്ടും നടിയെ ആക്രമിക്കുന്നതിനു തുല്യം

single-img
28 June 2017


കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരായ പരാമര്‍ശം നടത്തിയ ദിലീപിനെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. നടിയും അക്രമിയും തമ്മില്‍ ബന്ധമുണ്ടെന്ന ദിലീപിന്റെ പരാമര്‍ശത്തിന് പിന്നില് നിഗൂഢതയുണ്ടെന്നും, നടിയെ ആക്രമിക്കുന്നതിന് തുല്യമാണ് പരാമര്‍ശമെന്നും ജോസഫൈന്‍ പറഞ്ഞു.

എന്തറിഞ്ഞാണ് ദിലീപും സലീംകുമാറും ഇങ്ങനെ പ്രതികരിക്കുന്നത്. നടിയുടെ പേര് പറഞ്ഞവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ജോസഫൈന്‍ പറഞ്ഞു. വനിതാ കൂട്ടായ്മ അമ്മക്ക് മുന്നില്‍ ഓഛാനിച്ച് നില്‍ക്കരുത്. കേസില്‍ നീതി കിട്ടുന്നത് വരെ നടി ഉറച്ച് നില്‍ക്കണം. സിനിമാലോകം വൃത്തിയാക്കാന്‍ വനിതാ കൂട്ടായ്മ ഉറച്ച് നില്‍ക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.