മാധ്യമങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ ഒമര്‍ ലുലു: പ്രമുഖ നടന്റെ പേര് അലക്കാം, നടിയുടെ പേര് മിണ്ടിയാല്‍ കേസ്

single-img
28 June 2017

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ദിലീപിന്റെ പേര് മാധ്യമങ്ങളില്‍ തുടരെ ചര്‍ച്ചയാകുന്നതിനെ എതിര്‍ത്താണ് സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ നടിയുടെ പേര് അബദ്ധത്തില്‍ പോലും പരാമര്‍ശിക്കപ്പെട്ടാല്‍ കേസാകുമെന്നിരിക്കെ നടന്റെ പേര് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നതിന് പിന്നിലുള്ള ചേതോവികാരം മനസ്സിലാകുന്നില്ലെന്നു ഒമര്‍ ലുലു വിമര്‍ശിക്കുന്നു. പ്രമുഖ നടിക്ക് മാത്രമല്ല, പ്രമുഖ നടനും കുടുംബവും ജീവിതവും സ്വകാര്യതകളുമുണ്ട്.

പ്രമുഖ നടന്റെ പേര് ചാനലുകളും പത്രക്കാരും ഓണ്‍ലൈന്‍ മാധ്യമങ്ങളും ആവര്‍ത്തിച്ചു അലക്കുകയാണ്. പക്ഷെ പ്രമുഖ നടിയുടെ പേര് മിണ്ടിയാല്‍ കേസ്. പ്രമുഖ നടിക്ക് മാത്രമല്ല, മിസ്റ്റര്‍ പ്രമുഖനടനുമുണ്ട് കുടുംബവും ജീവിതവും സ്വകാര്യതയുമൊക്കെ ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തെ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച നടന്‍ അജു വര്‍ഗീസ് മാപ്പ് പറഞ്ഞിരുന്നു. നടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട നടന്‍ സലീംകുമാറും മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു.