സിനിമയില്‍ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ലെന്ന് ഇന്നസെന്റ്; നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല

single-img
28 June 2017


സിനിമയില്‍ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ലെന്ന് അമ്മ പ്രസിഡന്റും നടനും എംപിയുമായ ഇന്നസെന്റ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ വിവാദം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടു കാര്യമില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നന്നായി നടക്കുന്നുണ്ട് എന്നും ഇന്നസെന്റ് പറഞ്ഞു.

ഇന്ന് വൈകുന്നേരം 6 മണിക്ക് കൊച്ചിയില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നുണ്ട്. യോഗത്തില്‍ നടന്‍ ദിലീപും പങ്കെടുക്കും. നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ ദിലീപിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്നസെന്റിന്റെ പ്രതികരണത്തോടെ അതില്ലാതായിരിക്കുകാണ്.