പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കി;ട്രെയിൻ യാത്ര നിരക്ക് വർധിപ്പിക്കും

single-img
27 June 2017

ന്യൂഡല്‍ഹി: യാത്രാകൂലി അടക്കം നിരക്കുകളില്‍ വര്‍ധന വരുത്താൻ റെയില്‍വേ തയ്യാറെടുക്കുന്നു. വര്‍ധനയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയതായാണു സൂചന.2017 സെപ്റ്റംബർ മാസം മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. റെയിൽവേ നിരക്കുകളിൽ സമായാസമയങ്ങളിൽ മാറ്റം വരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തിരുമാനിച്ചിരുന്നു. കൂടാതെ യാത്രക്കാർക്ക് ആവശ്യമായ സുരക്ഷിതത്വം പ്രദാനം ചെയ്യാൻ റെയിൽവേക്കു സാധിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചിരുന്നു.എന്നാൽ യാത്ര നിരക്ക് വർധനവിനെ കുറിച്ചു ഇന്ത്യൻ റെയിൽവേ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വര്‍ഷങ്ങളായി പല ക്ലാസുകളിലെയും നിരക്കുകള്‍ വര്‍ധന വരുത്താതെ തുടരുകയാണ്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് റെയില്‍വേ നിരക്കുകളില്‍ വര്‍ധന വരുത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം പ്രീമിയം ട്രെയിനുകളിലും എസി ക്ലാസുകളിലുംതിരക്കിനനുസരിച്ച് നിരക്കില്‍ മാറ്റംവരുന്ന വിധത്തില്‍ ചാര്‍ജ്ജ് പരിഷ്‌കരണം നടപ്പാക്കിയിരുന്നു. എന്നാല്‍ ജനറല്‍, നോണ്‍ എസി വിഭാഗങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നില്ല.