ഒരു ക്രിമിനല്‍ പറയുന്നത് എല്ലാവര്‍ക്കും വേദവാക്യം; ഇത്ര സല്‍പ്പേരുള്ള താന്‍ പറയുന്നത് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞാല്‍ അതെന്ത് ന്യായം:ദിലീപ്

single-img
27 June 2017


കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍സുനിയും നടിയും സുഹൃത്തുക്കളായിരുന്നുവെന്ന് നടന്‍ ദിലീപ്. റിപ്പോര്‍ട്ടര്‍ ചാനലിലെ നികേഷ് ഷോയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.പള്‍സര്‍ സുനിയെന്ന ക്രിമിനല്‍ പറയുന്നത് എല്ലാവര്‍ക്കും വേദവാക്യവും താന്‍ പറയുന്നത് വിശ്വസിക്കാന്‍ കുറെപ്പേരും തയ്യാറാകുന്നില്ലെന്നും നടന്‍ ദിലീപ് കുറ്റപ്പെടുത്തി.തന്റെ ഇമേജ് കളയാനുളള ഗൂഢാലോചനയാണ് നടക്കുന്നത്. നമ്മള്‍ ആരൊക്കെയായിട്ട് കൂട്ടുകൂടണമെന്ന് എല്ലാവരും ചിന്തിക്കണം. ഇവര്‍ ഒരുമിച്ച് നടന്ന ആള്‍ക്കാരല്ലേ എന്നും ആക്രമിക്കപ്പെട്ട നടിയെയും പള്‍സര്‍ സുനിയെയും ലക്ഷ്യംവെച്ചുകൊണ്ട് ദിലീപ് പറഞ്ഞു.

ആരെയും ഇതുവരെ ദ്രോഹിച്ചിട്ടില്ല. കാണാത്ത-കേള്‍ക്കാത്ത കാര്യം എന്റെ തലയിലേക്ക് എടുത്ത് വെക്കാന്‍ സമ്മതിക്കില്ല. കാരണം മലയാള സിനിമയില്‍ 21 വര്‍ഷം കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കഥാപാത്രങ്ങളിലൂടെ കിട്ടിയ ഒരു സ്‌നേഹമാണ് , ജനങ്ങളുടെ മനസിലുളള ആ സ്‌നേഹമാണ് ഇവിടെ കളയാന്‍ ശ്രമിക്കുന്നത്. അത് ഞാന്‍ സമ്മതിക്കില്ലെന്ന് ദിലീപ് പറഞ്ഞു.

News Night

നടി ആക്രമിക്കപ്പെട്ട കേസ്: നിഗൂഢതയേറുന്നോ?

Posted by Reporter Live on Monday, June 26, 2017