അന്യഗ്രഹജീവികള്‍ ഉണ്ടെന്നതിന് ഇതുവരെ തെളിവില്ല;അത്തരം കണ്ടെത്തലുകൾക്കായുള്ള ശ്രമങ്ങൾ തുടരുകയാണ്:നാസ

single-img
27 June 2017


വാഷിങ്ടണ്‍: അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി നാസ.അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നതിന് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകളൊന്നും തന്നെ പുറത്തുവിടാനാകില്ലെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നല്‍കുന്ന വിശദീകരണം.നാസയുടെ കമ്പ്യൂട്ടറുകളില്‍ നിന്ന് ഹാക്കര്‍മാര്‍ ചോര്‍ത്തിയ അന്യഗ്രഹ ജീവികളുടെ വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഏകദേശം 12 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം കോടികണക്കിന് പേര്‍ കണ്ടിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നാസയുടെ വെളിപ്പെടുത്തല്‍.ഭൂമിക്ക് വെളിയില്‍ ജീവനുണ്ടെന്ന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അത്തരം കണ്ടെത്തലുകള്‍ക്കായുള്ള ശ്രമത്തിലാണ്. നാസ മിഷന്‍ ഡയറക്ടറേറ്റിലെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സര്‍ബുക്കെന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

 
https://www.youtube.com/watch?v=HGh8n1XxDrg