പേര് പറഞ്ഞത് തെറ്റാണെന്ന് മനസിലായി;സലിംകുമാറിന് പിന്നാലെ നടിയോട് മാപ്പ് ചോദിച്ച് അജു വര്‍ഗീസും

single-img
27 June 2017

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരു പേര് ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായി നടന്‍ അജു വര്‍ഗീസ്.അത് തിരുത്തുന്നതായും നടിയോടെ മാപ്പ് ചോദിക്കുന്നതായും അജു വ്യക്തമാക്കി.ഫെയ്‌സ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുളള തന്റെ പരാമര്‍ശം തികഞ്ഞ അപരാധവും സ്ത്രീവിരുദ്ധവുമായിരുന്നുവെന്ന് മനസിലാക്കിയതായി നടന്‍ സലീം കുമാറും പറഞ്ഞിരുന്നു.ഈ പോസ്റ്റിനെ തുടര്‍ന്ന് നടിയോടും കുടുംബാംഗങ്ങളോടും പൊതുജനങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് സലീം കുമാര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് നടന്‍ ദിലീപിനെ പിന്തുണച്ചും ആക്രമിക്കപ്പെട്ട നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് സലിംകുമാര്‍ ദീര്‍ഘമായ സ്റ്റാറ്റസ് ഫെയ്‌സ്ബുക്കിലിട്ടിരുന്നു.