പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് അജ്ഞാതന്റെ പണമിടപാട്; ആരാണ് പണം നല്‍കിയതെന്നറിയില്ലെന്ന് ശോഭന

single-img
25 June 2017

തിരുവനന്തപുരം: പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് അജ്ഞാതന്റെ പണമൊഴുകുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തിന് നിര്‍ണായകമാകുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു. ഒരാഴ്ചയ്ക്കിടെ 45000 രൂപയാണ് ശോഭനയുടെ അക്കൗണ്ടിലെത്തിയത്. പെരുമ്പാവൂരിലെ യൂണിയന്‍ ബാങ്ക് അക്കൗണ്ടിലാണ് നാല്‍പത്തിഅയ്യായിരം രൂപയെത്തിയത്. ആരാണ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതെന്ന് അറിയില്ലെന്നാണ് ശോഭന പറയുന്നത്.

കേസന്വേഷണത്തില്‍ ഇത് നിര്‍ണായകമാകുമെന്നണ് പൊലീസ് വിലയിരുത്തല്‍ . പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് എവിടെനിന്നാണ് പണമെത്തിയതെന്ന് കണ്ടുപിടിക്കാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ ഇത് വഴിത്തിരിവാകുമെന്നും പൊലീസ് കരുതുന്നു.