ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍: ഒരു മാസമെങ്കിലും സമയം നീട്ടി നല്‍കണമെന്ന് കേരളം

single-img
24 June 2017

തിരുവനന്തപുരം: ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഒരു മാസമെങ്കിലും സമയം നീട്ടി നല്‍കണമെന്നാണു ആവശ്യം. അക്ഷയ കേന്ദ്രങ്ങളിലെ തിരക്കു കാരണം ആധാര്‍ പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ക്കു പ്രയാസം നേരിടുന്നതായി ഐടി മിഷന്‍ സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കിയതിനെത്തുടര്‍ന്നാണു നടപടി.

കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു സംസ്ഥാന സര്‍ക്കാര്‍ കത്ത് കൈമാറും. ഈ മാസം 30ന് ആധാര്‍–പാന്‍ ലിങ്കിങ് പൂര്‍ത്തിയാക്കണമെന്നാണു കേന്ദ്ര നിര്‍ദേശം. ആധാര്‍– പാന്‍ കാര്‍ഡുകളിലെ രേഖകളിലെ വ്യത്യാസം കാരണം ബന്ധിപ്പിക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നും ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ അക്ഷയകേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും സര്‍ക്കാരിനു കൈമാറിയ കത്തില്‍ ഐടി മിഷന്‍ ചൂണ്ടിക്കാട്ടുന്നു.
.