ചെലവ് സമര്‍പ്പിച്ചതില്‍ കൃത്രിമം: മധ്യപ്രദേശിലെ ബിജെപി മന്ത്രിയെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യനാക്കി

single-img
24 June 2017

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബിജെപി മന്ത്രി നരോതം മിശ്രയെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യനാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ സംബന്ധിച്ച് കള്ളക്കണക്കുകള്‍ സമര്‍പ്പിച്ചതിനാണ് മന്ത്രിയെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യനാക്കിയത്. മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ അടുത്ത സഹായിയാണ് നരോത്തം മിശ്ര.

മൂന്ന് വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് വിലക്ക്. ദാത്തിയ നിയോജക മണ്ഡലത്തില്‍ നിന്നാണ് നരോത്തം മിശ്ര തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ രാജേന്ദ്ര ഭാര്‍തി 2009 ഏപ്രിലിലാണ് നരോത്തം മിശ്രക്കെതിരെ പരാതി ഉന്നയിച്ചത്. 2008ലെ മിശ്രയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ചില വിവരങ്ങള്‍ ചേര്‍ത്തിട്ടില്ലെന്നായിരുന്നു പരാതി. 2013 ജനുവരി 15ന് മിശ്രക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസ് അയച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ മിശ്ര മധ്യപ്രദേശ് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.