അത്ഭുത ഓഫറുകളുമായി വിപണിയെ ഞെട്ടിച്ച് എം ഫോൺ

single-img
23 June 2017

ലോകസ്മാർട്ഫോൺ വിപണിയിലെ പുതുതരംഗമായ എംഫോൺ കേരള വിപണിയിൽ അത്ഭുത ഓഫറുമായി അമ്പരപ്പിക്കുന്നു.

പ്രമുഖ സ്മാർട്ഫോൺ ബ്രാൻഡുകൾക്കു വെല്ലുവിളിയാവുന്ന എക്സ്ചേഞ്ച് ഓഫറാണ് എംഫോൺ ഇക്കുറി അവതരിപ്പിക്കുന്നത്. റംസാൻ പ്രമാണിച്ചു എംഫോൺ വാങ്ങാൻ മലയാളികൾക്ക് സുവർണാവസരമൊരുക്കുന്ന പ്രസ്തുത ഓഫർ ജൂൺ 23നു ആരംഭിക്കുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ നികുതി പരിഷ്കാരം (ജിഎസ്ടി) നിലവിൽ വരുന്നതിനു മുമ്പ് ഉപഭോക്താക്കൾക്ക് പരമാവധി സൗജന്യങ്ങൾ കിട്ടുന്ന രീതിയിലാണ് എംഫോണിന്റെ പുതിയ ഓഫർ.

മറ്റു ബ്രാൻഡുകൾ ഉപയോഗിക്കുന്നവർക്ക് അവരുടെ പഴയ ഫോണുകൾ നൽകി എക്സ്ചേഞ്ച് ഓഫറിലൂടെ എംഫോൺ സ്വന്തമാക്കാനുള്ള അവസരമാണ് എംഫോൺ ഒരുക്കുന്നത്. കൂടാതെ ഓരോ പഴയ സ്മാർട്ഫോണിനും കമ്പനി 5000 രൂപ വരെ ഉപഭോക്താവിന് നൽകുന്നു. നിലവിൽ പഴയ ഫോണുകൾക്ക് റീടൈൽ ഷോപ്പുകൾ വഴി ലഭിക്കുന്ന വിലയ്ക്ക് പുറമെയാണ് ഈ ഓഫർ. കേരളത്തിലെ 1200ൽ അധികം പ്രമുഖ മൊബൈൽ റീടൈൽ ഷോപ്പുകളുമായി സഹകരിച്ചാണ് എംഫോൺ ഈ ഓഫർ നൽകുന്നത്.

ഓഫർ പ്രാബല്യത്തിൽ വരുമ്പോൾ 40 മുതൽ 50 ശതമാനം വരെയുള്ള മലയാളി ഉപയോക്താക്കൾ എംഫോൺ ഉപയോഗിച്ചു തുടങ്ങുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഏറെ സവിശേഷതകളും മികച്ച സ്പെസിഫിക്കേഷനും സ്വന്തമായുള്ള എംഫോൺ മോഡലുകൾ കേരളത്തിൽ മാത്രമാണ് ഇത്രയും മികച്ച ഒരു ഓഫർ നൽകുന്നത്.

നിലവിൽ മൂന്നു എംഫോൺ മോഡലുകളാണ് വിപണിയിലുള്ളത്. ഓരോ മോഡലുകൾക്കും ഈ ഓഫർ ബാധകമാണ്. മികച്ച സവിശേഷതകളുള്ള മോഡലുകൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനുള്ള അവസരമാണ് ഈ ഓഫറിലൂടെ എംഫോൺ നൽകുന്നത്. ഇതാദ്യമായിട്ടാണ് ഒരു സ്മാർട്ഫോൺ കമ്പനി ഇത്രയും വലിയ ഓഫർ പ്രഖ്യാപിക്കുന്നത്.

ഇന്ത്യയിൽ നിന്ന് ആദ്യമായി ഡെക്കാകോർ പ്രോസസ്സർ അവതരിപ്പിച്ച മോഡലാണ് എംഫോൺ 8. വേഗതയുടെയും കൃത്യതയുടെയും കാര്യത്തിൽ ഏറെ മുന്നിലാണ് ഈ മോഡൽ. 5.5 ഫുൾ എച്.ഡി ഐ.പി.എസ് എൽ.സി.ഡി ഡിസ്പ്ലേ 401 പി.പി.ഐ ദൃശ്യ മിഴിവോടെ മറ്റു മോഡലുകളിൽ നിന്നും മുന്നേറി നിൽക്കുന്നു. 2.3 ജിഗാഹെർട്സ് ഹെലിയോ എക്സ് 20 ചിപ്സെറ്റും ഏ.ആർ.എം മാലിടി-880 ഗ്രാഫിക്സ് പ്രോസസറും സംയോജിപ്പിച്ചിരിക്കുന്ന എംഫോൺ 8-ൽ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സൗകര്യവുമുണ്ട്. ഉപഭോക്താവിന് പ്രയോഗികമാകുന്ന 64 ജിബി ഇന്റെര്ണല് സ്റ്റോറേജിനു പുറമെ 256 ജിബി മൈക്രോ എസ്ഡി വഴി സ്റ്റോറേജ് കൂട്ടുവാൻ മൈക്രോ ഹൈബ്രിഡ് ഡ്യുവൽ സിം പോർട്ടാണ്എംഫോൺ 8ൽ ഉപയോഗിച്ചിരിക്കുന്നത്. 21 മെഗാപിക്സിൽ പിൻക്യാമെറയും 8 മെഗാപിക്സിൽ സെൽഫി ക്യാമെറയുമാണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്.

ഓട്ടോഫോക്കസ്, എച്.ഡി.ആർ, പി.ഐ.പി ട്വിൻ ക്യാമെറ ഇമേജിങ്, ഡ്യൂവൽ ടോൺ എൽ.ഈ.ഡി ഫ്ലാഷ് എന്നിവ പിൻ ക്യാമെറയുടെ പ്രതേകതയാണ്. മുൻ ക്യാമെറയിൽ മികച്ച സെൽഫികൾക്കു വേണ്ടി എൽ.ഈ.ഡി ഫ്ലാഷ് നൽകിയിരിക്കുന്നു. 3000 mAh ബാറ്ററിയുള്ള എംഫോൺ 8ൽ വയർലെസ്സ് ചാർജിങ് സൗകര്യമുണ്ട്. ഈ വിലക്ക് എംഫോൺ 8 മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. 28999 വിപണി വിലയുള്ള എംഫോൺ 8 പുതിയ ഓഫർ വഴി അവിശ്വസനീയമായ വിലക്കുറവിലാണ് കമ്പനി ലഭ്യമാക്കുന്നത്.

സെൽഫി പ്രേമികൾക്ക് വേണ്ടിയാണു എംഫോൺ 7 പ്ലസ് അവതരിപ്പിക്കുന്നത്. 5.5 ഫുൾ എച്.ഡി ഡിസ്പ്ലേ 1.5 ജിഗാ ഹെർട്സ് ഒക്റ്റകോർ പ്രോസസ്സർ സംയോജിപ്പിച്ചിരിക്കുന്ന എംഫോൺ 7 പ്ലസ് ബാറ്ററി ബാക്കപ്പ്, പെർഫോമൻസ് എന്നിവക്കു മുൻ തൂക്കം നൽകുന്ന സ്മാർട്ഫോണാണ്. ഏ.ആർ.എം മാലിടി-860 ഗ്രാഫിക്സ് പ്രോസസർ 4 ജിബിറാം, 64 ജിബി സ്റ്റോറേജ് – 128 ജിബി മൈക്രോ എസ്ഡി വഴി സ്റ്റോറേജ് കൂട്ടുവാനുള്ള സൗകര്യം 3000 എം.ഏ.എച് ബാറ്ററിയും 16 മെഗാപിക്സിൽ പിൻ ക്യാമെറയും 13 മെഗാപിക്സിൽ മുൻ ക്യാമെറയിൽ സെൽഫി പ്രേമികൾക്കു വേണ്ടി എൽ.ഈ.ഡി ഫ്ലാഷ് എന്നിവ ഈ മോഡലിൽ നല്കിയിരിക്കുന്നു. 24999 രൂപ വിലമതിക്കുന്ന എംഫോൺ 7 പ്ലസ് എക്സ്ചേഞ്ച് ഓഫറിൽ ഗണ്യമായ വിലക്കുറവിലാണ് ലഭിക്കുന്നത്.

5.5 ഫുൾ എച്.ഡി ഡിസ്പ്ലേയിൽ 1.3 ജിഗാ ഹെട്രസ് ഒക്ടകോർ പ്രോസസ്സറിൽ സംയോജിപ്പിച്ചിരിക്കുന്ന എംഫോൺ 6, 3 ജിബി റാം 32 ജിബി ഇന്റെര്ണല് സ്റ്റോറേജ് മെമ്മറിയുള്ള മോഡൽ പെർഫോമൻസ് ബാറ്ററി ബാക്കപ്പ് എന്നിവയിൽ മുന്നിൽ നിക്കുന്നു. എൽ ഈ ഡി ഫ്ലാഷോടു കൂടിയ 13മെഗാപിക്സിൽ പിൻ ക്യാമെറയും 8 മെഗാപിക്സിൽ മുൻ ക്യാമെറയും വളരെ ദൃശ്യ മികവോടെ ചിത്രങ്ങൾ പകർത്തുന്നു. 3250 എം.ഏ.എച് ബാറ്ററി ഏകദേശം ഒരു ദിവസം മുഴുവൻ പ്രകടനം കാഴ്ചവെക്കുന്നു.17999 രൂപ വില മതിക്കുന്ന എംഫോൺ6 എക്സ്ചേഞ്ച് ഓഫറിൽ ഇന്നേവരെ ഒരു കമ്പനിയും നൽകാത്ത വിലക്കുറവിലാണ് ലഭിക്കുന്നത്.

സാങ്കേതിക വിദ്യയിലും ഡിസൈനിങ് മികവിലും അന്താരാഷ്ട്ര നിർമാതാക്കളുടെ ഒപ്പം കിടപിടിപ്പിക്കുന്ന എംഫോൺ കൃത്യതയിൽ മികവ് നൽകുവാൻ ഫിംഗർ പ്രിന്റ്, ഗ്രാവിറ്റി, പ്രോക്സിമിറ്റി, ലൈറ്റ്, ഹാൾ, ഗൈറോ-മീറ്റർ, ബ്രീത് എൽ.ഈ.ഡി സെൻസറുകൾ എല്ലാ മോഡലുകളിലും ഉൾപ്പെടുത്തിയിരിക്കുന്നു കൂടാതെ ജി.പി.എസ് കൃത്യത കൂട്ടുവാൻ ഇ-കോംപസ്സ് ഉപയോഗിച്ചിരിക്കുന്നു. മൈക്രോ ഹൈബ്രിഡ് ഡ്യുവൽ സിം പോർട്ടോടു കുടിയുള്ള VoLTE ഡ്യൂവൽ സിം മോഡലുകളാണ് എംഫോൺ വിപണിയിൽ ഇറക്കുന്നത്.

ജിഎസ്ടി നിലവിൽ വരുന്നതോടു കൂടി സ്മാർട്ഫോൺ എക്സ്ചേഞ്ചിൽ വിൽപ്പന പൂർണമായും നിർത്തലാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് എംഫോൺ പുതിയ ഓഫർ ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ സ്മാർട്ഫോൺ നിർമാതാക്കളായ എംഫോൺ മലയാളികളുടെ സ്വന്തം സ്മാർട്ഫോൺ എന്ന നിലയിലാണ് ഉപഭോക്താക്കൾ നോക്കിക്കാണുന്നത്. കമ്പനിയുടെ വിവിധ ഓഫീസുകളിലും ഫാക്ടറിയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ജീവനക്കാരുള്ള എംഫോൺ, കേരളത്തിൽ പുതുതായി 3000 ജീവനക്കാരെക്കൂടി നിയമിച്ചത് നേരത്തെ വാർത്തയായിരുന്നു.