കേരളം പനിച്ചു വിറയ്ക്കുന്നു ;പനി ബാധിച്ച് ഇന്ന് നാല് പേര്‍ കൂടി മരിച്ചു

single-img
23 June 2017

തിരുവനന്തപുരം: പനി നിയന്ത്രണ വിധേയമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദത്തിനിടയിലും കേരളത്തില്‍ പനിച്ചൂട് കുറയുന്നില്ല. വെള്ളിയാഴ്ച ഒരു വയസുകാരന്‍ അടക്കം നാല് പേരാണ് പനി ബാധിച്ച് മരിച്ചത്. ഇന്ന് രാവിലെയാണ് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചത്. ഇതിന് പിന്നാലെ തൃശൂര്‍ ജില്ലയില്‍ മൂന്ന് പേരും മരിച്ചു. ബിനിത, വത്സ, സുജാത എന്നിവരാണ് മരിച്ചത്.

പനി ബാധിച്ച് കേരളത്തില്‍ ഇതുവരെ ചികിത്സ തേടിയത് കാല്‍ ലക്ഷത്തോളം പേരാണ്. തിരുവനന്തപുരത്തും മലപ്പുറത്തുമാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയത്തിത്. പനി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്ന് വൈകുന്നേരം സര്‍വകക്ഷി യോഗം വിളിച്ചിടുണ്ട്. ഇന്ന് ഓരോ ജില്ലകളിലും ഓരോ മന്ത്രിമാരുടെയും അധ്യക്ഷതയില്‍ പ്രത്യേക യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.