ഞാന്‍ ദരിദ്രനാണ് ;രാജസ്ഥാനിലെ ചുമരെഴുത്ത് വിവാദമാകുന്നു.

single-img
23 June 2017


ജയ്പൂര്‍ : ‘ഞാന്‍ ദരിദ്രനാണ്, ദേശിയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം എനിക്കു റേഷന്‍ കിട്ടുന്നു, ഇതു കണ്ടു ഞെട്ടേണ്ട. ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ അധികൃതര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഈചുമരെഴുത്ത്.
ദേശിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അരി വാങ്ങുന്നവരുടെ വീടിന്റെ ചുവരിലാണ് മഞ്ഞപെയിന്റില്‍ ഞാന്‍ ദരിദ്രനാണെന്ന് എഴുതുന്നത്. എന്നാല്‍ ഈ എഴുത്ത് ഇപ്പോള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയയാണ്.

സംഭവം വിവാദമായതോടെയാണ് സര്‍ക്കാര്‍ കുടുങ്ങിയിരക്കുന്നത്.രാജസ്ഥാനല്‍ പിന്നാക്ക പ്രദേശത്തെ 70 ശതമാനത്തിലേറെ പേരും സര്‍ക്കാരിന്റെ അരി വാങ്ങുന്നുണ്ട്. ദരിദ്രനെന്ന എഴുത്തിനൊപ്പം ഇവരുടെ പേരും ചേര്‍ത്തിരിക്കുന്നത് ആളുകളില്‍ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് ഭരണകാലത്ത് അനര്‍ഹരായ പലരും പദ്ധതികളുടെ ഗുണഭോക്താക്കളാവുകയും അര്‍ഹരായവര്‍ പുറന്തള്ളപ്പെടുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തില്‍ അനര്‍ഹരെ പിന്തിരിപ്പിക്കുകയും അര്‍ഹരായവര്‍ക്ക് സൗജന്യം ലഭ്യമാക്കുന്നതിനുമാണ് എഴുത്തെന്നാണ് ഭക്ഷ്യസുരക്ഷാ അധികൃതരുടെ വിശദീകരണം. ചുമരില്‍ സര്‍ക്കാര്‍ സന്ദേശമെഴുതാന്‍ അനുവദിച്ചാല്‍ 750 രൂപ നല്‍കാമെന്ന് ജില്ലാ അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.