പഴയ 1000,500 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരവസരം കൂടി; ജൂലൈ 20 വരെ നിക്ഷേപിക്കാം

single-img
22 June 2017


അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് ഒരവസരം കൂടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. റദ്ദാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ജില്ലാ, സെന്‍ട്രല്‍ സഹകരണ ബാങ്കുകള്‍ എന്നിവയ്ക്കു ജൂലൈ 20 വരെ നിക്ഷേപിക്കാമെന്നാണ് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്.

എന്നാല്‍ നേരത്തെ മാറ്റി വാങ്ങാതിരുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ അനുസരിച്ചേ നോട്ടുകള്‍ മാറാന്‍ സാധിക്കൂ . പുതിയ ഉത്തരവോടെ സഹകരണ ബാങ്കുകളില്‍ കെട്ടികിടക്കുന്ന പണം മാറ്റിയെടുക്കാനാകും.

2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. രണ്ട് ദിവസത്തിനു ശേഷം സഹകരണ ബാങ്കുകള്‍ റദ്ദാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നത് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. സഹകരണ ബാങ്കുകള്‍ കെവൈസി പാലിക്കുന്നില്ലെന്നും കള്ളനോട്ടുകള്‍ തിരിച്ചറിയാനുള്ള സംവിധാനമില്ലെന്നും ആരോപിച്ചായിരുന്നു ഉത്തരവ്. കൂടതെ സഹകരണ ബാങ്കുകളിലെ നിക്ഷേപം കള്ളപണമാണെന്നും ആരോപണമുണ്ടായിരുന്നു.