മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം അക്രമാസക്തമായി; പോലീസ് വാഹനങ്ങള്‍ കത്തിച്ചു

single-img
22 June 2017

കല്യാണ്‍: വിമാനത്താവള നിര്‍മാണത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം. അക്രമാസക്തരായ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും മൂന്ന് പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. പോലീസുകാരടക്കം ഏതാനും പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. താനെ ബദ്‌ലാപുര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി റോഡില്‍ ടയര്‍ കത്തിക്കുകയും ചെയ്തു സമരക്കാര്‍.

പുതിയ വിമാനാത്താവളം നിര്‍മിക്കുന്നതിനായി ഉപേക്ഷിക്കപ്പെട്ട ഒരു വ്യോമതാവളം ഉള്‍പ്പെടുന്ന പ്രദേശത്തു നിന്നും കര്‍ഷകരെ ഒഴിപ്പിച്ചതാണ് പ്രദേശത്ത് സംഘര്‍ഷത്തിനു കാരണം. തങ്ങള്‍ തലമുറകളായി കൃഷിചെയ്യുന്ന ഭൂമിയാണിതെന്നാണ് കര്‍ഷകരുടെ വാദം. എന്നാല്‍, പ്രതിരോധവകുപ്പിന്റെ ഭൂമിയാണിതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ ഭൂമിയിലാണ് വിമാനത്താവളം നിര്‍മിക്കുന്നതെന്നും അതിനാല്‍ കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെയാണ് കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്.