വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ കണ്‍സഷന്‍ നല്‍കണം; വിവേചനം പാടില്ലെന്ന് ഹൈക്കോടതി

single-img
22 June 2017

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് പുനസ്ഥാപിക്കണമെന്ന് ഹൈക്കോടതി. സ്വാശ്രയ, അണ്‍ എയ്ഡഡ് കോളജ് വിദ്യാര്‍ഥികള്‍ക്കും ഇളവു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. യാത്രാ സൗജന്യം ആവശ്യമുള്ളവര്‍ ഉടന്‍തന്നെ അപേക്ഷ സമര്‍പ്പിക്കണമെന്നും അര്‍ഹതയുള്ളവര്‍ക്ക് അത് അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംഎസ്എഫിന്റെ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ്.

കെഎസ്ആര്‍ടിസി ബസുകളില്‍ പാരലല്‍ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിച്ചുവെന്ന് പാരാതി ഉയര്‍ന്നിരുന്നു. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ തടഞ്ഞുവെന്നാണ് പരാതി ലഭിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് എംഎസ്എഫ് ഹൈക്കോടതിയെ സമീപിച്ചത്. ഈ അധ്യയനവര്‍ഷം മുതല്‍ ഇളവു നല്‍കില്ലെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ നിലപാട്. സാമ്പത്തിക പ്രതിസന്ധി മൂലമായിരുന്നു കെഎസ്ആര്‍ടിസിയുടെ തീരുമാനം.