നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ക​ർ​ഷ​കൻ തൂ​ങ്ങി​ മ​രി​ച്ചു

single-img
22 June 2017

കോ​ഴി​ക്കോ​ട്: നി​കു​തി സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു കോഴിക്കോട് ചെമ്പനോട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ക​ർ​ഷ​ക​ൻ തൂ​ങ്ങി​മ​രി​ച്ചു. കാ​വി​ൽ​പു​ര​യി​ടം താ​ഴ​ത്ത​ങ്ങാ​ടി ജോ​യി ആ​ണ് മ​രി​ച്ച​ത്. നേരത്തെ വില്ലജ് ഓഫീസിനു മുന്നില്‍ രണ്ട് തവണ നിരാഹാര സമരം നടത്തിയ ആളാണ് മരിച്ച ജോയ്.

ഇന്നലെ രാത്രി 9:30-ഓടെയാണ് ജോയിയെ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷത്തോളമായി നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു.

ര​ണ്ടു വ​ർ​ഷ​മാ​യി ജോ​യി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ര​ത്തി​ലാ​യി​രു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സി​ൽ കു​ടും​ബ​സ​മേ​തം നി​രാ​ഹാ​രം ഇ​രി​ക്കു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് ത​ഹ​സീ​ൽ​ദാ​ർ ഇ​ട​പെ​ടു​ക​യും ഇ​യാ​ളു​ടെ നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും നി​കു​തി സ്വീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ ജോ​യി ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

എന്നാല്‍ പ്രഥമദൃഷൃഷ്ട്യാ പ്രകോപനമില്ലാതെ പെട്ടെന്നുള്ള ആത്മഹത്യയായതിനാല്‍ ജോയിയുടെ ബന്ധുക്കളെല്ലാം തന്നെ ഇതിന്റെ ആഘാതത്തിലാണ്.