പനി മരണം തുടരുന്നു; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

single-img
22 June 2017

പട്ടാമ്പി: സംസ്ഥാനത്തു പനി മരണങ്ങൾ തുടർകഥകളാകുന്നു. പട്ടാമ്പി ഓങ്ങല്ലൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്പത് മാസം പ്രായം ഉള്ള കുഞ്ഞ് മരിച്ചു. പാറപ്പുറം വയ്യാട്ടു കുണ്ടില്‍ താഹിര്‍ മൗലവിയുടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. പനിയെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ പ്രദേശത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.