സൗദിയില്‍ സല്‍മാന്‍ രാജാവിന്റെ മകന്‍ പുതിയ കിരീടാവകാശി; സ്ഥാനാരോഹണ ചടങ്ങ് സെപ്തംബര്‍ ഒന്നിന്

single-img
21 June 2017

റിയാദ്: സൗദി കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ തത്സ്ഥാനത്ത്‌ നിന്ന് നീക്കി. പകരം സല്‍മാന്‍ രാജാവിന്റെ മകനും ഉപകിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശിയായി നിയമിച്ചു. രാജവിജ്ഞാപനം ഇന്ന് രാവിലെയാണ് പുറത്തുവന്നത്.

കിരീടാവകാശിയെ കണ്ടെത്താനുള്ള സമിതിയിലെ 34 അംഗങ്ങളില്‍ 31 പേരും മുഹമ്മദ് ബിന്‍ സല്‍മാന്റെ നിയമനത്തെ പിന്തുണച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ ഒന്നിന് മക്കയില്‍ നടക്കുന്ന ചടങ്ങില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥാനമേറ്റെടുക്കുന്ന അനുസരണപ്രതിജ്ഞ ചടങ്ങ് നടക്കും. നിലവിലെ പ്രതിരോധമന്ത്രി സ്ഥാനത്ത് മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടരും. അബ്ദുല്‍ അസീസ് ബിന്‍ സുഊദ് ബിന്‍ നായിഫിനെ ആഭ്യന്തരമന്ത്രിയും അഹ്മദ് ബിന്‍ മുഹമ്മദ് അല്‍സാലിമിനെ ആഭ്യന്തര സഹമന്ത്രിയുമായി നിയമിച്ചതായും വിജ്ഞാപനത്തില്‍ പറഞ്ഞു.