യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുമെന്ന് മോദി; അന്താരാഷ്ട്ര യോഗാദിനാചരണത്തിന് തുടക്കമായി

single-img
21 June 2017

ലക്‌നോ: മൂന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ തുടക്കമായി. ലക്‌നോവിലെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിലെത്തിയത്.

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം മറ്റ് മന്ത്രിമാരും യോഗാഭ്യാസ പരിപാടികളില്‍ പങ്ക് ചേര്‍ന്നു. അന്താരാഷ്ട്രാ യോഗാദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനേത്തുടര്‍ന്ന് കനത്ത സുരക്ഷാവലയത്തിലാണ് പരിപാടികള്‍ നടക്കുന്നത്. യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുമെന്ന് പ്രധാന മന്ത്രി പറഞ്ഞു. യോഗ ഇന്ത്യക്കാരുടെ കുടുംബകാര്യം പോലെയാണ്. യോഗ ദിനാചരണത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് എന്റെ ആശംസകള്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു.