സീനിയര്‍ താരങ്ങളെ ‘കുത്തി’ ദ്രാവിഡ്; ധോണിയും യുവരാജും ഇനിയും ടീമിനാവശ്യമോ?

single-img
21 June 2017

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വിയും കുംബ്ലെയുടെ രാജിയും ഇന്ത്യന്‍ ടീമിനെ വല്ലാതെ വലയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ടീമിലെ സീനിയര്‍ താരങ്ങളെ തളര്‍ത്തി രാഹുല്‍ ദ്രാവിഡിന്റെ പ്രസ്താവന. ടീം ഇന്ത്യയുടെ മുമ്പോട്ടുള്ള ഭാവിയില്‍ കടുത്ത തീരുമാനങ്ങള്‍ നിര്‍ദേശിച്ചാണ് മുന്‍ ഇന്ത്യന്‍ നായകനും എ ടീമിന്റെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയിരിക്കുന്നത്. 2019 ലോകകപ്പിനെ ലക്ഷ്യംവെച്ച് ടീം ഇന്ത്യയെ ഒരുക്കണമെന്നും ആ ടീമില്‍ മുതിര്‍ന്ന താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും, യുവരാജ് സിംഗും ആവശ്യമാണോ എന്ന കാര്യം സെലക്ടര്‍മാര്‍ ആലോചിക്കണമെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.

ഇ.എസ്പി.എന്‍ ക്രിക്കറ്റ് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുല്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ആറുമാസത്തിനിടയിലോ ഒരു വര്‍ഷത്തിനിടയിലോ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തമെന്നും പുതിയ താരങ്ങളെ പരിഗണിക്കണമോ അതോ ധോണിയേയും യുവരാജിനേയും തന്നെ ആശ്രയിക്കണോ എന്ന കാര്യത്തില്‍ ടീം മാനേജുമെന്റ് അന്തിമ നിലപാടെടുക്കണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടു.