ഷവോമിയുടെ ഏറ്റവും പുതിയ മോഡല്‍ എംഐ 6 സി യുടെ ഫീച്ചറുകള്‍ പുറത്തു വിട്ടു

single-img
19 June 2017

ഷവോമിയില്‍ നിന്നും ഉടന്‍ വിപണിയിലെത്തുമെന്നു കരുതുന്ന പുതിയ ഫോണ്‍ ‘എംഐ 6 സി’ യുടെ ഫീച്ചറുകള്‍ പുറത്തു വിട്ടു. കഴിഞ്ഞ മാസം കമ്പനി പുറത്തിറക്കിയ എംഐ 6 എന്ന സ്മാര്‍ട്ട്‌ഫോണിന്റെ ലൈറ്റ് വെര്‍ഷനായിരിക്കും ‘എംഐ 6 സി’. ഡ്യുവല്‍ ക്യാമറകളോടെയും സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ ഉള്‍പ്പെടുത്തിയുമാണ് എംഐ 6 വിപണിയിലെത്തിയത്.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം എംഐ 6 സി ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാകും കരുത്ത് പകരുക. 6 ജിബി റാം ഉള്‍പ്പെടുത്തിയെത്തുന്ന ഫോണ്‍ താരതമ്യേന വിലകുറഞ്ഞ മോഡലായിരിക്കും. നേരത്തേ ഷവോമി പുറത്തിറക്കിയ എംഐ 5 സി എന്ന ഫോണിന്റെ പിന്‍ഗാമിയായാണ് എംഐ 6 സി വിപണിയിലെത്തുക.

ഷവോമി എംഐ 6 ന്റെ ചില സമാന സവിശേഷതകളോടെയാണ്’എംഐ 6 സി’ എത്തുക. ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറിനൊപ്പം 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്‍പ്പെടുത്തിയെത്തുന്ന ഉപകരണം 5.1 ഇഞ്ച് 1080 സ്‌ക്രീനോടെയാണ് പ്രതീക്ഷിക്കപ്പെടുന്നത് . ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 12 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയ്ക്കും 4 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയ്‌ക്കൊപ്പവുമാണെത്തുന്നത്.