തെലുങ്കിലും താരമായി സായി പല്ലവി; അരങ്ങേറ്റം വരുണ്‍ തേജ നായകനാകുന്ന ‘ഫിദ’യിലൂടെ

single-img
19 June 2017

പ്രേമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായിക സായി പല്ലവി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചതിന്റെ ത്രില്ലിലാണിപ്പോള്‍. വരുണ്‍ തേജ നായകനാകുന്ന ഫിദ എന്ന ചിത്രത്തിലൂടെയാണ് സായിയുടെ തെലുങ്കിലേക്കുള്ള രംഗപ്രവേശം. ശേഖര്‍ കമൂലയാണ് ഫിദയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സായിയുടെ ജന്മദിനത്തില്‍ ആരാധകര്‍ക്കായി പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുയാണിപ്പോള്‍. അമേരിക്കയിലെത്തുന്ന നായകന്റെയും തെലുങ്കാനയില്‍ ജീവിക്കുന്ന നായികയുടെയും പ്രണയമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ് ഫിദ.