പ്രണയനൈരാശ്യം; കൊച്ചി നഗരത്തില്‍ യുവതിയെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം

single-img
19 June 2017


കൊച്ചി: കൊച്ചി നഗരത്തില്‍ യുവതിയെ കഴുത്തറുത്തു കൊല്ലാന്‍ യുവാവിന്റെ ശ്രമം. കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയായ കോതമംഗലം നെല്ലിമറ്റം സ്വദേശി ചിത്തിരയെന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നു രാവിലെ കലൂരില്‍ വച്ച് ഓട്ടോ തടഞ്ഞു നിര്‍ത്തിയാണ് യുവതിയെ ഇയാള്‍ ആക്രമിച്ചത്.

കൃത്യം നടത്തിയ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു. കഴുത്തിന് പിന്നിലും തുടയിലും വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെയിന്റിങ് തൊഴിലാളിയായ പ്രതി കോതമംഗലം സ്വദേശിയാണെന്നു വെളിപ്പെടുത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.