അവർ തീവ്രവാദികളെന്ന് പിണറായിയുടെ പോലീസ്;പുതുവൈപ്പിനിൽ സ്ത്രീ​ക​ൾ ഒ​റ്റ​യ്ക്ക് സ​മ​രം ന​ട​ത്തു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും പിന്നിൽ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെന്നും റൂ​റ​ൽ എ​സ്പി

single-img
19 June 2017


പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരായ സ​മ​ര​ത്തി​ന് പി​ന്നി​ൽ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെ​ന്ന് എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി  എ.​വി.​ജോ​ർ​ജ്. സ്ത്രീ​ക​ൾ ഒ​റ്റ​യ്ക്ക് ഇ​ത്ത​രം ഒ​രു സ​മ​രം ന​ട​ത്തു​മെ​ന്ന് ക​രു​തു​ന്നി​ല്ലെന്ന് എ​സ്പി പ​റ​ഞ്ഞു.തീവ്രവാദ ​ഗ്രൂ​പ്പു​ക​ളു​മാ​യി ബ​ന്ധ​മു​ള്ള ചി​ല​രെ സ​മ​ര​ത്തി​ൽ കണ്ടതായി എ.​വി.​ജോ​ർ​ജ് കൂട്ടിച്ചേർത്തു.

ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​നാ​യി ഞാ​യ​റാ​ഴ്ച തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​തോ​ടെ​യാ​ണു നാ​ട്ടു​കാ​ർ കൂ​ട്ട​മാ​യി പ്ലാ​ന്‍റി​നു മു​ന്നി​ലേ​ക്കെ​ത്തി​യ​ത്. വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ഐ​ഒ​സി അ​ധി​കൃ​ത​രോ​ട് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നു സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ജനവാസ കേന്ദ്രത്തില്‍ ഐഒസി പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനെതിരെയായിരുന്നു നാട്ടുകാരുടെ സമരം. എ​ന്നാ​ൽ, പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ ഉ​യ​ർ​ത്തി പ്ര​തി​രോ​ധം തീ​ർ​ക്കു​ക​യാ​യി​രു​ന്നു. കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ പോലീസ് തല്ലിച്ചതച്ചിരുന്നു.

 

സമരം നടത്തിയവര്‍ക്കെതിരായ പോലീസ് നടപടിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കരുതായിരുന്നുവെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു