കേരളത്തിലെ ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില

single-img
17 June 2017

കൊച്ചി: പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രതിദിനം മാറുന്ന പുതിയ സമ്പ്രദായം വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ നിലവില്‍ വന്നു. ദിവസവും രാവിലെ ആറിനാണു വില മാറ്റുക. പൊതുമേഖലയിലെ മൂന്ന് എണ്ണക്കന്പനികള്‍ ആണ് ഈ രീതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും ഇന്നത്തെ ഇന്ധന വില.

ജില്ല, പെട്രോള്‍ ,ഡീസല്‍
തിരുവനന്തപുരം 69.45, 59.56
കൊല്ലം 69.02, 59.15
പത്തനംതിട്ട 68.81, 58.96
ആലപ്പുഴ 68.44, 58.61
കോട്ടയം 68.43, 59.60
ഇടുക്കി 68.96, 59.04
എറണാകുളം 68.13, 58.32
തൃശ്ശൂര്‍ 68.64, 58.80
പാലക്കാട് 68.98, 59.11
മലപ്പുറം 68.70, 58.88
കോഴിക്കോട് 68.40, 58.59
വയനാട് 69.14, 59.22
കണ്ണൂര്‍ 68.32, 58.52
കാസര്‍കോട് 68.91, 59.07

ഇന്ധനവില ഓരോ ദിവസവും അറിയാന്‍ എസ്എംഎസ് അടക്കമുള്ള സംവിധാനങ്ങളും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ്‌സൈറ്റ്, എസ്എംഎസ്, മൊബൈല്‍ ആപ് എന്നിവ വഴി വിലനിലവാരം അറിയാം. തൊട്ടടുത്ത ബങ്കിലെ വിലനിലവാരം അറിയാന്‍ കഴിയുംവിധമാണ് ആപ് ക്രമീകരിക്കുന്നത്.

പുതുക്കിയ വില അറിയാന്‍

uat.indianoil.co.in/ROLocater എന്ന വെബ്‌സൈറ്റില്‍നിന്ന് തൊട്ടടുത്ത റീട്ടെയില്‍ ഡീലറുടെ വിവരവും വില നിലവാരവും ലഭിക്കും.

9224992249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും വില നിലവാരം അറിയാം. എസ്എംഎസ് അയയ്‌ക്കേണ്ട വിധം RSP Dealer Code [email protected] എന്ന മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തും വില അറിയാന്‍ സാധിക്കും.

ഓരോ പമ്പിലെയും ഇന്ധന വില അറിയാന്‍ ഡീലര്‍ കോഡ് നമ്പര്‍ സഹിതം എസ്എംഎസ് അയച്ചാല്‍ മതി. ഡീലര്‍മാരുടെ കോഡ് നമ്പര്‍ അതാതു പമ്പുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. ഓരോ കമ്പനികള്‍ക്കും വ്യത്യസ്ത മൊബൈല്‍ നമ്പറുകളാണ് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍

RSP <സ്‌പേസ്> ഡീലര്‍ കോഡ് നമ്പര്‍

9224992249 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കുക

ഭാരത് പെട്രോളിയം

RSP <സ്‌പേസ്> ഡീലര്‍ കോഡ് നമ്പര്‍

9223112222 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കുക