കുമ്മനത്തെ ‘പുറത്താക്കി’ മുഖ്യമന്ത്രി; കുമ്മനം എട്ടുകാലി മമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ

single-img
17 June 2017

കേരളത്തിന്റെ ഗതാഗത ചരിത്രത്തില്‍ നാഴികക്കല്ലായ കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയ്ക്ക് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരനെയും ഉള്‍പ്പെടുത്തി സംഘപരിവാര്‍ അജണ്ട നടപ്പാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യം പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമുള്ള പോസ്റ്റുകള്‍ അദ്ദേഹത്തിന്റെ പ്രതിഷേധമായാണ് വിലയിരുത്തുന്നത്.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് കുമ്മനത്തെ വെട്ടിക്കളയുകയാണ് ചെയ്തത്. ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോട്ടോയോടൊപ്പമുള്ള കുറിപ്പില്‍ നിന്നും കുമ്മനത്തിന്റെ പേരും ഒഴിവാക്കിയിട്ടുണ്ട് #KochiMtero starts its journey with passengers @PMOIndia, @KeralaGovernor, CM @vijayanpinarayi, VenkaiahNaidu, Elias George & E.Sreedharan.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജ്

ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വന്‍കിട പദ്ധതിനിര്‍വഹണത്തില്‍ അനുകരണനീയമായ ഒരു…

Posted by Chief Minister's Office, Kerala on Friday, June 16, 2017

 

രാജ്യത്തിന്റെ പ്രധാനമന്ത്രിക്കൊപ്പം ഇരിക്കാന്‍ കുമ്മനത്തിന് ഔദ്യോഗികമായി എന്ത് സ്ഥാനമാണ് ഉള്ളതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മോദിക്കൊപ്പം കൂടിയ എട്ടുകാലി മമ്മൂഞ്ഞാണ് കുമ്മനമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

#കുമ്മനംഇടപെട്ട് മെട്രോ തള്ളി നീക്കി.#icuchalu Credits : Chakko Philip©ICU

Posted by International Chalu Union – ICU on Saturday, June 17, 2017

കുമ്മനത്തിനെതിരെ ട്രോളുകളുടെ പൊങ്കാലയാണ് സോഷ്യല്‍ മീഡിയയില്‍.