‘കുമ്മനം കള്ളവണ്ടി കയറി’; എസ്പിജി അയച്ച ലിസ്റ്റില്‍ കുമ്മനത്തിന്റെ പേരില്ല

single-img
17 June 2017

മെട്രോയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ യാത്ര വിവാദമാകുന്നു. പ്രധാനമന്ത്രിയുമൊത്ത് സഞ്ചരിക്കുന്നവരുടെ എസ്പിജി നല്‍കിയ പട്ടികയില്‍ കുമ്മനത്തിന്റെ പേരുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുമ്മനം ഉള്‍പ്പെട്ടത് എങ്ങിനെയാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം കുമ്മനത്തെ പൊങ്കാലയിടുകയാണ് സോഷ്യല്‍ മീഡിയ.

വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാന്‍ പോകുന്നവന്‍ എന്നാണ് സോഷ്യല്‍ മീഡിയ കുമ്മനത്തെ വിളിക്കുന്നത്. കള്ളവണ്ടി കയറിയ മഹാനെന്നും ചിലര്‍ കുമ്മനത്തെ പരിഹസിക്കുന്നുണ്ട്.


കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന തിണ്ണമിടുക്ക് കാണിക്കാനാണ് കുമ്മനം മെട്രോയില്‍ ഇടിച്ചുകയറിയത് എന്നാണ് ചിലരുടെ വാദം.