മെട്രോ ആദ്യയാത്രയില്‍ ഇടം നേടാന്‍ കുമ്മനത്തിന് എന്ത് യോഗ്യത?; മോദിയുടെ രാഷ്ട്രീയ അജണ്ട വിവാദത്തില്‍

single-img
17 June 2017

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും ഉള്‍പ്പെടുത്തി മോദിയുടെ സംഘപരിവാര്‍ അജണ്ട. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിനെ പോലും ഉള്‍പ്പെടുത്താത്ത യാത്രയിലാണ് ഭരണഘടനപ്രകാരം ഔദ്യോഗിക പദവികളൊന്നും വഹിക്കാത്ത കുമ്മനത്തെ ഉള്‍പ്പെടുത്തിയത്. പ്രോട്ടോക്കോള്‍ ലംഘിച്ച് കുമ്മനത്തെ ഉള്‍പ്പെടുത്തിയത് വ്യക്തമായ രാഷ്ട്രീയ സന്ദേശമാണെന്ന് വിലയിരുത്തപ്പെടുന്നു.

പ്രതിപക്ഷ നേതാവിനെയും മെട്രോമാന്‍ ശ്രീധരനെയും വരെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഔദ്യോഗിക ഉദ്ഘാടന വേദിയില്‍ സ്ഥാനം നിഷേധിച്ചത് വിവാദമാകുകയും പിന്നീട് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ സുരക്ഷാ പട്ടികയെ അട്ടിമറിച്ച് കുമ്മന്‍ രാജശേഖരന്‍ ആദ്യയാത്രയില്‍ ഇടംനേടിയത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

 

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങ്

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങ്

Posted by evartha.in on Friday, June 16, 2017